അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Tuesday, March 17, 2009

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പത്തു സീറ്റുകളിൽ പാർട്ടിക്ക്‌ വിജയസാധ്യതയുണ്ടെന്ന്‌ സി.പി.എം റിപ്പോർട്ട്‌. പാർട്ടി സംസ്ഥാനകമ്മിറ്റി നടത്തിയ വിലയിരുത്തലും കേന്ദ്രകമ്മിറ്റി സ്വന്തംനിലയ്ക്ക്‌ നടത്തിയ അവലോകനത്തേയും തുടർന്നാണ്‌ പത്തുസീറ്റുകളിൽ വിജസാധ്യതയുണ്ടെന്ന റിപ്പോർട്ട്‌ വന്നിരിക്കുന്നത്‌. ആറു മണ്ഡലങ്ങളിൽ കടുത്തമൽസരം നടക്കുമെന്നും നാലു സീറ്റുകളിൽ വിജയസാധ്യത തീരെയില്ലെന്നുമാണ്‌ പാർട്ടി റിപ്പോർട്ടിൽ പറയുന്നത്‌.

കണ്ണൂർ, കാസർഗോഡ്‌, വടകര, കൊല്ലം, ആറ്റിങ്ങൽ, ഇടുക്കി തുടങ്ങിയ പത്തുമണ്ഡലങ്ങളിൽ ഇടതുപക്ഷം ജയിക്കുമെന്നാണ്‌ പാർട്ടിയുടെ വിലയിരുത്തൽ. ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്‌, തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മൽസരം നടക്കുമെന്നാണ്‌ പാർട്ടിയുടെ റിപ്പോർട്ട്‌.

അതേസമയം, മലപ്പുറം, പൊന്നാനി, പത്തനംതിട്ട, വയനാട്‌ എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു.

വിജയസാധ്യയുള്ള സീറ്റാണ്‌ വയനാടെന്നും ഇവിടെ ജനതാദൾ മൽസരിക്കണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പറയുന്നതിനിടെതന്നെയാണ്‌ വയനാട്‌ വിജയസാധ്യതയില്ലാത്ത സീറ്റാണെന്ന്‌ പാർട്ടി വിലയിരുത്തുന്നതും. വിജയസാധ്യതയില്ലെങ്കിലും ഈ നാലു മണ്ഡലങ്ങളിലും കടുത്തമൽസരം കാഴ്ചവെയ്ക്കണമെന്നാണ്‌ സി.പി.എം കേന്ദ്രനേതൃത്വം പറയുന്നത്‌.

Courtesy: Deepika.com

3 comments:

Vote4Koni said...

അതേസമയം, മലപ്പുറം, പൊന്നാനി, പത്തനംതിട്ട, വയനാട്‌ എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു.

ഗള്‍ഫ് വോയ്‌സ് said...

സമുദായത്തെ മറന്ന ലീഗിനെ തറപറ്റിക്കും: ടി കെ ഹംസ

പെരിന്തല്‍മണ്ണ: അധികാരത്തിലിരുന്ന കാലത്ത് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യത്തിന് തെല്ലുപോലും വില കല്‍പ്പിക്കാത്ത മുസ്ളിംലീഗിനെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തറപറ്റിക്കുമെന്ന് എല്‍ഡിഎഫ് മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ടി കെ ഹംസ പറഞ്ഞു. പെരിന്തല്‍മണ്ണ അസംബ്ളി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിലധികം കാലം നിലനിന്ന വര്‍ഗീയ പിന്തിരിപ്പന്‍ നീരാളിപ്പിടുത്തത്തില്‍നിന്നും മലപ്പുറം ജില്ലയെ മോചിപ്പിക്കാന്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി കാണിച്ചുതന്ന വഴി ജില്ലയിലാകെ ഈ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കും. അതിനനുകൂലമായ ജനവികാരമാണ് ഉരുത്തിരിയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ലീഗിലെ സ്ഥാനാര്‍ഥികള്‍ വിജയിച്ചുപോകാറുണ്ടെങ്കിലും എംപി എന്ന നിലയില്‍ അവരുടെ സാന്നിധ്യം നമുക്ക് അനുഭവപ്പെടാറില്ല. അതിനപവാദമായാണ് കഴിഞ്ഞ തവണത്തെ മഞ്ചേരിയിലെ എല്‍ഡിഎഫ് വിജയവും അവിടെ നടന്ന ജനകീയ കൂട്ടായ്മയും വികസനപ്രവര്‍ത്തനങ്ങളും. അലിഗഢ് മുസ്ളിംലീഗിന്റെ മാത്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അലിഗഢ് സര്‍വകലാശാല ഓഫ് ക്യാമ്പസ് മലപ്പുറത്ത് സ്ഥാപിക്കുന്നതില്‍ ലീഗിന്റെയും അവരുടെ പാര്‍ലമെന്റിലെ പ്രതിനിധി ഇ അഹമ്മദിന്റെയും പങ്കെന്താണെന്ന് അവര്‍ സത്യസന്ധമായി വ്യക്തമാക്കണം- ഒരു ചില്ലിക്കാശ് പോലും കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സര്‍വകലാശാലക്കായി നീക്കിവച്ചിട്ടില്ല. അലിഗഢ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് മലപ്പുറം ജില്ലയില്‍ വന്നാല്‍ അത് തീവ്രവാദികളുടെ കേന്ദ്രമായി മാറുമെന്നാണ് ഒരു ഹിന്ദുവര്‍ഗീയ സംഘടന പറയുന്നത്. ഇവരുടെ ഇരുകൂട്ടരുടെയും പ്രവര്‍ത്തനം ഇന്ത്യയെ പാകിസ്ഥാനാക്കി മാറ്റും- ടി കെ ഹംസ പറഞ്ഞു. പെരിന്തല്‍മണ്ണ അസംബ്ളി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ടി കെ ഹംസ തിങ്കളാഴ്ച പര്യടനം നടത്തിയത്. വി ശശികുമാര്‍ എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി മുഹമ്മദ്മാസ്റ്റര്‍, സി എച്ച് ആഷിക്, ഏരിയാ സെക്രട്ടറിമാരായ എന്‍ പി ഉണ്ണികൃഷ്ണന്‍, മേലാറ്റൂര്‍ പത്മനാഭന്‍ എന്നിവരോടൊപ്പമായിരുന്നു പര്യടനം.

Unknown said...

ഇത് ഒരു മുന്‍‌കൂര്‍ ജാമ്യമാണ്