അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Saturday, May 16, 2009

മുസ്ലിം ലീഗ്‌ സ്ഥാനാർതികൾ വൻ വിജയത്തിലേക്ക്‌.

മുസ്ലിം ലീഗ്‌ സ്ഥാനാർതികൾ വൻ വിജയത്തിലേക്ക്‌.

ചരിത്രഭൂരിപക്ഷവുമായി, മുസ്ലിലീഗിന്റെ സാരഥികൾ വിജയത്തേരിൽ.

ലീഗിന്റെ കോട്ടപിടിച്ചടക്കാൻ, ഓലപടക്കവുമായി വന്നവർ ഒന്നോർക്കുക. മലപ്പുറത്തെ കോട്ട പിടിച്ചടക്കാൻ ചുവന്ന മുസ്ല്യാർമ്മാരോ, കാലിലാത്തവരോ, പെണ്ൺ കരഞ്ഞാലോ കഴിയില്ല മക്കളെ.

വിജയാഹ്ലാളം, പരിധിവിടരുതെന്ന്, നമ്മുടെ പ്രിയങ്കരനായ നേതാവ്‌ പണക്കാട്‌ ശിഹാബ്‌ തങ്ങൾ ഒർമ്മപ്പെടുത്തുന്നു.

മുസ്ലിലീഗിനെതിരെ പടനയിച്ചവർക്ക്‌ ലീഗിന്റെ മക്കൾ ബാലറ്റിലൂടെ തന്നെ മറുപടി പറഞ്ഞു.

ഇ ടി മുഹമ്മദ്‌ ബഷീറിനും, ഈ അഹമ്മദ്‌ സാഹിബിനും വോട്ട്‌ ചെയ്ത്‌ വിജയിപ്പിച്ച എല്ലാ ജനാധിപത്യവിശ്വാസികൾക്കും, മുസ്ലിലീഗിന്റെ വിജയത്തിന്‌വേണ്ടി അഹോരാത്രം പരിശ്രമിച്ച എല്ലാ പ്രവർത്തകർക്കും ജിദ്ധയിൽനിന്നും എന്റെ പ്രതേക അഭിനന്ദനങ്ങൾ.

മുസ്ലിം ലീഗ്‌ സിന്ദാബാദ്‌.ശിഹാബ്‌ തങ്ങൾ സിന്ദബാദ്‌.പച്ച കൊടി വാനിലുയർത്താൻ, മലപ്പുറത്തിന്റെ മക്കൾ ജീവൻ കളഞ്ഞും തയ്യാറാണെന്ന്, മനസിലാക്കിയാൽ, ഇനിയുള്ളകാലം, ചുവന്ന മുസ്ലിയർക്ക്‌ നന്ന്.

മലക്കുകൾ വോട്ട്‌ ചെയ്തിട്ട്‌ പോലും വിജയിക്കാൻ കഴിയാത്ത രണ്ടത്താണിയും, മദനിയും വരിക ലീഗിലേക്ക്‌.

നന്ദികെട്ട മദനി, കാത്തിരിക്കുക, മുസ്ലിം ലീഗെന്നാൽ, മുന്നാളുകൾ മാത്രമല്ലെന്ന് മനസിലായല്ലോ സഖാവ്‌ മദനി.

പുന്തുറ സിറാജെ, ബാക്കിയുള്ള നാടകം ആടിതീർക്കുക, നീ ബാക്കിയാവുമെങ്കിൽ.

രണ്ടാത്താണിക്ക്‌ അത്താണിയുണ്ട്‌, ലീഗിൽ.

Thursday, March 19, 2009

ഇ. അഹമ്മദിനെ വിലയിരുത്താം

ഇ. അഹമ്മദിനെ വിലയിരുത്താം

പ്രവാസികൾ ഏറെയുള്ള മലപ്പുറം ജില്ലയിൽ ഒരു പാസ്പോർട്ട്‌ ഓഫിസ്‌ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു.
കരിപ്പൂർ വിമാനത്താവളം രാജ്യാന്തര വിമാനത്താവളമാക്കുന്നതിന്‌ യത്നിച്ചു.
ഇന്ത്യയിൽനിന്ന്‌ ഹജിനു പോകുന്ന തീർഥാടകരുടെ എണ്ണം 72,000ൽ നിന്ന്‌ 1,23,500 ആയി വർധിച്ചു.
ഇവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ്‌ കൂടുതൽ പേരെ ഇവിടെ നിന്ന്‌ ഹജിന്‌ അയക്കാൻ ഇടയാക്കിയത്‌.
റയിൽവേ മേഖലയിൽ വൻ വികസന പ്രവർത്തനങ്ങളാണ്‌ നടപ്പാക്കുന്നത്‌.
ഷൊർണൂർ - മംഗലാപുരം റയിൽവൈ ലൈൻ ഇരട്ടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കുറ്റിപ്പുറം - ഇടപ്പള്ളി ദേശീയപാതയ്ക്ക്‌ 1660 കോടി രൂപ കേന്ദ്രത്തെക്കൊണ്ട്‌ അനുവദിപ്പിച്ചു.
കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യമാണ്‌ ഇതു വേഗം സഫലമാക്കാൻ ഇടയാക്കിയത്‌.
തിരൂർ റയിൽവേ സ്റ്റേഷൻ മാതൃകാ റയിൽവേ സ്റ്റേഷനാക്കി ഉയർത്തി. തിരൂർ റയിൽവേ സ്റ്റേഷനിൽ 61.39 ലക്ഷം രൂപയുടെ വിവിധ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. 41.90 ലക്ഷം രൂപയുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയും 64.34 ലക്ഷം രൂപ തുടർ വികസനത്തിന്‌ വകയിരുത്തുകയും ചെയ്‌തു. ഗരീബിരഥ്‌, ജമ്മുതാവി എക്സ്പ്രസുകളടക്കം ഒട്ടനേകം പുതിയ വണ്ടികൾക്ക്‌ തിരൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചു.
കുറ്റിപ്പുറത്ത്‌ സെക്കൻഡ്‌ പ്ലാറ്റ്ഫോം പ്രവൃത്തി പൂർത്തിയായി. 21.04 ലക്ഷം രൂപ പവർ സപ്ലേക്കുവേണ്ടി നിയോഗിച്ചു.
താനൂർ റയിൽവേ സ്റ്റേഷനിൽ 53.29 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക്‌ അനുമതി. 22.03 ലക്ഷം രൂപ ചിലവിൽ 24 കോച്ചുകൾക്കുള്ള പ്ലാറ്റ്ഫോം നിർമിച്ചു.
പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ വെസ്റ്റ്‌ കോസ്റ്റ്‌, ഇന്റർസിറ്റി എക്സ്പ്രസിന്‌ സ്റ്റോപ്പ്‌ അനുവദിച്ചു. 66.98 ലക്ഷം രൂപ ചെലവിൽ 24 കോച്ചുകൾക്കുള്ള പ്ലാറ്റ്ഫോം നിർമിച്ചു. ബുക്കിങ്‌ ഒ‍ഫിസ്‌ നിർമിക്കാൻ 46.58 ലക്ഷം രൂപ അനുവദിച്ചു.
പട്ടിക്കാട്‌, മേലാറ്റൂർ സ്റ്റേഷനിൽ 40 ലക്ഷം രൂപ ചെലവിൽ പ്ലാറ്റ്ഫോം പൂർത്തിയായി.
പരപ്പനങ്ങാടി - താനൂർ - ദേവധാർ, തിരുനാവായ, എന്നിവിടങ്ങളിൽ റയിൽവേ മേൽപ്പാലങ്ങൾക്കനുമതി ലഭിച്ചു.
താനൂർ - ഗുരുവായൂർ റയിൽപാതയ്ക്ക്‌ തിരുനാവായ വഴി അലൈൻമെന്റ്‌.
തിരൂർ താലൂക്ക്‌ ആശുപത്രി വികസനത്തിന്‌ 25 ലക്ഷം രൂപ എംപി ഫണ്ടിൽനിന്ന്‌ അനുവദിച്ചു.
കാലിക്കറ്റ്‌ സർവകലാശാല ഇസ്‌ലാമിക്‌ ചെയറിന്‌ എംപി ഫണ്ടിൽനിന്ന്‌ 15 ലക്ഷം രൂപ അനുവദിച്ചു. തിരൂരങ്ങാടി പിഎസ്‌എംഒ കോളജിൽ ലൈബ്രറി ആൻഡ്‌ ഡിജിറ്റൽ ക്ലാസ്‌ റൂം സ്ഥാപിക്കുന്നതിന്‌ എംപി ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപ അനുവദിച്ചു. നവോദയ സ്കൂളിനുവേണ്ടിയുള്ള ശ്രമം സ്ഥലം കണ്ടെത്താത്തതിനാൽ പൂർത്തീകരിക്കാനായില്ല.
പിഎംജിഎസ്‌വൈ പദ്ധതിക്കായി ഒട്ടേറെ റോഡുകൾ നിർമിക്കാനായി. ചമ്രവട്ടം റഗുലേറ്റർ ബ്രിജിന്‌ കേന്ദ്ര സഹായം ലഭിക്കാൻ പരിശ്രമിച്ചു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ ഒട്ടേറെ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾക്ക്‌ ഫണ്ട്‌ അനുവദിച്ചു. അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ ഒാ‍ഫ്‌ ക്യാംപസ്‌ മലപ്പുറത്ത്‌ ലഭ്യമാക്കാൻ പരിശ്രമിച്ചു.

Courtesy: Manorama.com

Tuesday, March 17, 2009

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പത്തു സീറ്റുകളിൽ പാർട്ടിക്ക്‌ വിജയസാധ്യതയുണ്ടെന്ന്‌ സി.പി.എം റിപ്പോർട്ട്‌. പാർട്ടി സംസ്ഥാനകമ്മിറ്റി നടത്തിയ വിലയിരുത്തലും കേന്ദ്രകമ്മിറ്റി സ്വന്തംനിലയ്ക്ക്‌ നടത്തിയ അവലോകനത്തേയും തുടർന്നാണ്‌ പത്തുസീറ്റുകളിൽ വിജസാധ്യതയുണ്ടെന്ന റിപ്പോർട്ട്‌ വന്നിരിക്കുന്നത്‌. ആറു മണ്ഡലങ്ങളിൽ കടുത്തമൽസരം നടക്കുമെന്നും നാലു സീറ്റുകളിൽ വിജയസാധ്യത തീരെയില്ലെന്നുമാണ്‌ പാർട്ടി റിപ്പോർട്ടിൽ പറയുന്നത്‌.

കണ്ണൂർ, കാസർഗോഡ്‌, വടകര, കൊല്ലം, ആറ്റിങ്ങൽ, ഇടുക്കി തുടങ്ങിയ പത്തുമണ്ഡലങ്ങളിൽ ഇടതുപക്ഷം ജയിക്കുമെന്നാണ്‌ പാർട്ടിയുടെ വിലയിരുത്തൽ. ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്‌, തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മൽസരം നടക്കുമെന്നാണ്‌ പാർട്ടിയുടെ റിപ്പോർട്ട്‌.

അതേസമയം, മലപ്പുറം, പൊന്നാനി, പത്തനംതിട്ട, വയനാട്‌ എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു.

വിജയസാധ്യയുള്ള സീറ്റാണ്‌ വയനാടെന്നും ഇവിടെ ജനതാദൾ മൽസരിക്കണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പറയുന്നതിനിടെതന്നെയാണ്‌ വയനാട്‌ വിജയസാധ്യതയില്ലാത്ത സീറ്റാണെന്ന്‌ പാർട്ടി വിലയിരുത്തുന്നതും. വിജയസാധ്യതയില്ലെങ്കിലും ഈ നാലു മണ്ഡലങ്ങളിലും കടുത്തമൽസരം കാഴ്ചവെയ്ക്കണമെന്നാണ്‌ സി.പി.എം കേന്ദ്രനേതൃത്വം പറയുന്നത്‌.

Courtesy: Deepika.com

Monday, March 16, 2009

പിഡിപി വർഗ്ഗിയ കക്ഷിയല്ല. പാലോളി.

മു.കു.പാ. കാക്ക ഇങ്ങള്‌ പറഞ്ഞോളി, മലപ്പോർത്തെ കുട്ട്യള്‌ കേട്ടോളും. ഹംസാക്കാന്റെ മാപ്പള പാട്ട്‌ കേട്ട്‌ട്ട്‌, ഹാർട്ടിന്‌ ഒരു കേടും വരാത്ത, മലപ്പോർത്തെ കുട്ട്യൊൾക്ക്‌, ഇങ്ങള്‌ പറയണത്‌ കേക്കാൻ പാങ്ങ്‌ണ്ട്‌.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക

Saturday, March 14, 2009

പുതുമുഖങ്ങളെ ആവശ്യമുണ്ട്‌

കമൽ സംവിധാനം ചെയ്യുന്ന, എപ്രിൽ 16-ന്‌ റിലീസ്‌ ചെയ്യുന്ന, പുതിയ ചിത്രം, പൊന്നാനി റ്റു ഡെൽഹി ഒരു സ്വപ്ന യാത്ര എന്ന സിനിമയിൽ അഭിനയിക്കാൻ, മുസ്ലിം നാമധാരിയും, എന്നാൽ ഒരു മുസ്ലിമിന്റെ ഒരു ഗുണവും ഇല്ലാത്ത പുതുമുഖങ്ങളെ ആവശ്യമുണ്ട്‌.

മുസ്ലിം തീവ്രവാദിയായിരിക്കണം.
ഇന്ന് പറഞ്ഞത്‌ നാളെ പറയരുത്‌.
മുസ്ലിം ലീഗ്‌ ഹറാമണെന്ന് തെളിയിക്കുവാനുള്ള കഴിവ്‌.
സീറ്റിന്‌ വേണ്ടി, ആരുടെയും ആസനം താങ്ങാനുള്ള ശേഷി എന്നിവ നിർബദ്ധം.
ലീഗിൽനിന്നും പുറത്താക്കിയവർക്ക്‌ മുൻഗണന.

വിശദവിവരങ്ങൾക്ക്‌ ഇവിടെ ക്ലിക്കുക